Publish Date: Sat, 01 Aug 2020 (08:40 IST)
Updated Date: Sat, 01 Aug 2020 (08:53 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും. ഇത് കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രന്യൂനമര്‍ദ്ദമുണ്ടായാല്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതേസമയം ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.