Publish Date: Sat, 12 Sep 2020 (16:30 IST)
Updated Date: Sat, 12 Sep 2020 (16:33 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപത്തായി ന്യൂനമര്‍ദം നാളെ രാവിലെയോടെ രൂപപ്പെട്ടേക്കും. നിലവില്‍ ഈ മേഖലയില്‍ ചക്രവാതച്ചുഴി രൂപപ്പെടുകയും ശക്തിപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തിട്ടുണ്ട്. ഈ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ആന്ധ്രാപ്രദേശില്‍ കരതൊട്ട് മധ്യ ഇന്ത്യയിലേക്ക് നീങ്ങാനാണ് സാധ്യത.വടക്കന്‍ കേരളത്തിലും മഴയെ സജീവമായി ഈ ന്യൂനമര്‍ദം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.
അതേസമയം ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.