Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരക്കടലാസുകൾ മാതാപിതാക്കളുടെ പ്രസ്റ്റീജ് ഷീറ്റ്, കുട്ടികൾക്ക് പ്രഷർ ഷീറ്റ് : നരേന്ദ്രമോദി

ഉത്തരക്കടലാസുകൾ മാതാപിതാക്കളുടെ പ്രസ്റ്റീജ് ഷീറ്റ്, കുട്ടികൾക്ക് പ്രഷർ ഷീറ്റ് : നരേന്ദ്രമോദി
, ശനി, 12 സെപ്‌റ്റംബര്‍ 2020 (15:55 IST)
പരീക്ഷയുടെ ഉത്തരകടലാസുകൾ മാതാപിതാക്കളുടെ പ്രസ്റ്റീജ് ഷീറ്റും കുട്ടികളുടെ പ്രഷർ ഷീറ്റുമായി മാറിയെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. എൻസിഇആർടിസി സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ പുതിയ ദേശീയവിദ്യഭ്യാസനയത്തെ പറ്റി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
ഇന്ത്യയിലെ വിദ്യാഭ്യാസാരീതി മാർക്ക് അടിസ്ഥാനമാക്കിയാണെന്നും പഠനത്തെ അടിസ്ഥാനമാക്കിയതല്ലെന്നും മോദി പറഞ്ഞു. ഉയർന്ന മാർക്കുകളിൽ കേന്ദ്രീകരിക്കാതെ വിദ്യാർഥിള്ളെ സ്വയം പര്യാപ്‌തരാക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.സ്കൂളിൽ എന്തൊക്കെയാണ് പഠിച്ചതെന്ന് മാതാപിതാക്കൾ കുട്ടികളോട് ചോദിക്കുന്നില്ല. മാർക്ക് മാത്രമാണ് എല്ലാവർക്കും അറിയേണ്ടത്. മാർക്ക് ഷീറ്റ് കുടുംബത്തിന്റെ അന്തസ് സീറ്റും കുട്ടികളുടെ പ്രഷർ ഷീറ്റുമായി. ഈ സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുക എന്നതാണ് ദേശീയവിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം. സ്കൂളുകളിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കത്രികകൊണ്ട് കഴുത്തറുത്ത് മരിച്ച നിലയില്‍