Select Your Language

Notifications

webdunia
webdunia
webdunia
webdunia

Heavy Rain in Kerala: ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം

നിലവില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.65 മീറ്റര്‍ ആണ്

Heavy Rain in Kerala: ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (09:01 IST)
Heavy Rain Kerala: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ട് മണിക്കൂറിലെ മഴയുടെ തീവ്രത കണക്കിലെടുത്തും പറമ്പിക്കുളത്ത് നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 8000 ക്യു സെക്‌സ് ആക്കിയതിനാലും ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിലവില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.65 മീറ്റര്‍ ആണ്. ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദേശം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Flood Warning: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത; അതീവ ജാഗ്രതയില്‍ കേരളം