്ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം കരതൊട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം കരതൊട്ടത്.
പുതുച്ചേരി തീരത്ത് 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്ര തീരങ്ങളിലും കനത്ത ജാഗ്രതയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് 16 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.