Publish Date: Fri, 01 Jul 2022 (15:52 IST)
Updated Date: Fri, 01 Jul 2022 (15:55 IST)
തിരുവനന്തപുരം ഒഴികെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. 13ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. മഴയ്ക്ക് കാരണം കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ്.