Publish Date: Wed, 11 May 2022 (08:14 IST)
Updated Date: Wed, 11 May 2022 (08:17 IST)
വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. തൃശൂരില്‍ ഇപ്പോഴും മഴ തുടരുകയാണ്.