Publish Date: Tue, 02 Nov 2021 (14:30 IST)
Updated Date: Tue, 02 Nov 2021 (14:32 IST)
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.