Publish Date: Wed, 09 Sep 2020 (13:32 IST)
Updated Date: Wed, 09 Sep 2020 (13:35 IST)
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായി മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി കണ്‍ട്രോള്‍ റൂമിന് പുറമെ 25 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്.
നഗരസഭയുടെ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും ജീവനക്കാര്‍ ഉണ്ടാകുമെന്നും മേയര്‍ അറിയിച്ചു. അടിയന്തര സഹായങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നഗരസഭയുടെ കണ്‍ട്രോള്‍ നമ്പറുകള്‍:9496434488, 9947143605