Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല ഹാരിസ് വൈസ് പ്രസിഡന്റ് ആകുന്നത് അമേരിക്കയ്‌ക്ക് തന്നെ അപമാനമെന്ന് ഡൊണാൾഡ് ട്രംപ്

കമല ഹാരിസ് വൈസ് പ്രസിഡന്റ് ആകുന്നത് അമേരിക്കയ്‌ക്ക് തന്നെ അപമാനമെന്ന് ഡൊണാൾഡ് ട്രംപ്
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:34 IST)
അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമല്ലെന്നും അവർ വൈസ് പ്രസിഡന്റാകുന്നത് അമേരിക്കയ്‌ക്ക് തന്നെ അപമാനമാകുമെന്നും ട്രംപ് പറഞ്ഞു.നോര്‍ത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമാണ്. അമേരിക്കയെ തകർക്കുന്ന നയങ്ങൾ മാത്രം അറിയുന്ന ആളാണ് ബൈഡൻ എന്ന് ചൈനയ്ക്ക് കൃത്യമായി അറിയാം ട്രംപ് പറഞ്ഞു. കൊവിഡ് വാക്‌സിൻ വിഷയത്തിൽ കമലാ ഹാരിസും ബൈഡനും രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് കമല ഹാരിസിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലത്തായി പീഡനക്കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി