Publish Date: Sun, 22 May 2022 (14:51 IST)
Updated Date: Sun, 22 May 2022 (15:06 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിൽ ചക്രവാദച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും മഴ ശക്തമാവുക.തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും