Publish Date: Fri, 17 Jun 2022 (14:47 IST)
Updated Date: Fri, 17 Jun 2022 (14:49 IST)
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകളുടെ എണ്ണം 11ആയി ഉയര്‍ത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. കൂടാതെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.