Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: അന്ന് ദുബായില്‍ മുഴുവന്‍ വെള്ളം കയറിയത് ഓര്‍മയില്ലേ? കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ അതിനേക്കാള്‍ തീവ്രതയില്‍ !

മഴ പെയ്തു മിനിറ്റുകള്‍ കൊണ്ട് റോഡുകളില്‍ വെള്ളം കയറുന്ന സാഹചര്യമാണ് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും

Rain, Kerala

രേണുക വേണു

, വ്യാഴം, 30 മെയ് 2024 (08:20 IST)
Kerala Weather: കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്നതാണ് കേരളത്തിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഏപ്രിലില്‍ യുഎഇയില്‍ ലഭിച്ച ശക്തമായ മഴയില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കം വെള്ളം കയറിയിരുന്നു. മികച്ച ഡ്രൈനേജ് സിസ്റ്റമുള്ള ദുബായിലെ പല സ്ഥലങ്ങളിലും വെള്ളം കയറിയത് വാര്‍ത്തയായിരുന്നു. അന്ന് 24 മണിക്കൂറിനിടെ ദുബായില്‍ 142 മില്ലി മീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകള്‍. കേരളത്തില്‍ ഇപ്പോള്‍ പെയ്ത മഴയുടെ തീവ്രത മനസിലാക്കാന്‍ ഈ കണക്കുകള്‍ മതി. എറണാകുളം കളമശ്ശേരിയില്‍ മാത്രം 37 മണിക്കൂറില്‍ 318 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മേയ് 28 ന് മാത്രം ലഭിച്ചത് 166.5 മില്ലി മീറ്റര്‍ മഴ ! 
 
മഴ പെയ്തു മിനിറ്റുകള്‍ കൊണ്ട് റോഡുകളില്‍ വെള്ളം കയറുന്ന സാഹചര്യമാണ് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും. മഴ മാറിനിന്നാല്‍ ഈ വെള്ളം മിനിറ്റുകള്‍ കൊണ്ട് താഴുകയും ചെയ്യുന്നു. വേനല്‍ മഴയുടെ തീവ്രത കൂടിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുകയും ചെയ്യും. 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു