Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യത, കോട്ടയം, പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യത, കോട്ടയം, പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:48 IST)
സംസ്ഥാനമാകെ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. അതിതീവ്ര മഴ ലഭിച്ച കോട്ടയം, പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ ലഭിക്കുക.
 
 മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യും. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. മത്സ്യതൊഴിലാളികൾ കടലിൽ പോകരു‌തെന്ന് നിർദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം.    ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ തുലാവർഷ മഴയും പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 
മുൻകരുതലിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി, നെല്ലിയാമ്പാതി പറമ്പികുളം എന്നിവടങ്ങളിലേക്കുള്ള രാത്രികാല സഞ്ചാരം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഴ്‌സനിക് വീര്യമേറിയ വിഷം, കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി