സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (18:43 IST)
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.ഇതിനെ തുടർന്ന് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2392 അടിയിലെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലുമെത്തി.
 
നാളെ വടക്കൻ ജില്ലകലിൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവിശാനിടയുളളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്. അതേസമയം ഇന്ന് കൊല്ലം ജില്ലയിൽ രാവിലെ മുതൽ ഉച്ചവരെയായി ശക്തമായ മഴ ലഭിച്ചു. പാലക്കാട് ശക്തമായ മഴ ഇല്ല. എങ്കിലും  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ, മലമ്പുഴ അണക്കെട്ട് ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments