ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസ്

തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ശബരിമല ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (10:06 IST)
ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. ഇന്ന് രാവിലെ എട്ടുമണിക്ക് ശരംകുത്തിക്ക് അപ്പുറത്തേക്ക് നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് പതിനായിരത്തോളം പേര്‍ പതിനെട്ടാം പടി കയറുവാനുള്ള വരിയില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്ന് രാവിലെ വരെ വരിയില്‍ കാത്തുനിന്ന ശേഷമാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. വടക്കേ നടയിലും ദര്‍ശനത്തിനുള്ള നീണ്ട നിരയാണ്. 
 
ഈ മണ്ഡലകാലത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേര്‍ ദര്‍ശനം നടത്തി. അതില്‍ 16840 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണ് എത്തിയത്.
 
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ശബരിമല ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ പുതിയ പൊലീസ് സംഘം ചുമതലയേറ്റു. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. 
 
പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് ബസുകളില്‍ കയറാന്‍ ത്രിവേണിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ഥാടകര്‍ റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

അടുത്ത ലേഖനം
Show comments