Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് പാസിന് 88,000 അപേക്ഷകർ, അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്ന് പോലീസ്

പോലീസ് പാസിന് 88,000 അപേക്ഷകർ, അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്ന് പോലീസ്
, ഞായര്‍, 9 മെയ് 2021 (12:32 IST)
ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോലീസ് പാസിനായി വൻ തിരക്ക്. ലോക്ക്‌ഡൗൺ കാലത്ത് പുറത്തിറങ്ങാൽ പോലീസ് പാസ് വേണമെന്നാണ് നിബന്ധന ഇതോടെയാണ് പോലീസ് പാസിനായി തിരക്കേറിയത്.
 
ആളുകൾ കൂട്ടമായി പാസ് എടുക്കാൻ സൈറ്റിലെത്തിയതിനെ തുടർന്ന് പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കി. ഇത് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന രീതിയിലാണ് സൈറ്റ് തയ്യാറാക്കിയത്. എന്നാൽ ആവശ്യക്കാർ ഏറിയതോടെയാണ് സാങ്കേതിക തകരാർ ഉണ്ടായത്.
 
അതേസമയം അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് അനുവദിക്കാനാവില്ലെന്നും അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകുവെന്നും പോലീസ് വ്യക്തമാക്കി. ലോക്ക്‌ഡൗൺ ദിനങ്ങൾ പുരോഗമിക്കവെ പോലീസ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാണ്. ഇടറോഡുകളിലും അതിർത്തി ചെക് പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അവശ്യ സര്‍വ്വീസുകാരെ തടയില്ലെന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേമത്തെ നായർവോട്ടുകൾ യു‌ഡിഎഫിലേക്ക് പോയി, മുസ്ലീം വോട്ടുകളുടെ എകീകരണം സംഭവിച്ചു: പരാജയകാരണം വിലയിരുത്തി ബിജെപി