Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

ഇന്നലെ ഉച്ച മുതലാണ് സന്നിധാനത്ത് തിരക്ക് വര്‍ധിച്ചത്

Sabarimala

രേണുക വേണു

, വെള്ളി, 29 നവം‌ബര്‍ 2024 (07:20 IST)
Sabarimala

ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നു. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീര്‍ഥാടകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. 
 
ഇന്നലെ ഉച്ച മുതലാണ് സന്നിധാനത്ത് തിരക്ക് വര്‍ധിച്ചത്. പുലര്‍ച്ചെ മണിക്കൂറില്‍ 4655 പേര്‍ പമ്പയില്‍നിന്നു സന്നിധാനത്തേക്കു മലകയറുന്നുണ്ട്. പമ്പ മണപ്പുറത്തും തീര്‍ഥാടകരുടെ തിരക്കാണ്. വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ പമ്പ, എരുമേലി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും സ്‌പോട് ബുക്കിങ് നടത്തുന്നത്. അതേസമയം പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറവാണ്. 
 
ബുധനാഴ്ച മാത്രം ശബരിമലയില്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത് 63,242 തീര്‍ഥാടകരാണ്. അതില്‍ 10,124 പേര്‍ സ്‌പോട് ബുക്കിങ് ആയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുള്ളതുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് കുറഞ്ഞത്. വരും ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഭക്തര്‍ എത്തുന്നതോടെ ശബരിമലയില്‍ തിരക്ക് വര്‍ധിക്കും. അതേസമയം എത്ര തിരക്കുണ്ടെങ്കിലും ഭക്തര്‍ക്ക് സുഖമമായി ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ദേവസ്വം വകുപ്പും പൊലീസും ഒരുക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്