ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തിരഞ്ഞെടുപ്പ് വേളയില്‍ കെ.സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലിയാണ് പുതിയ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോന്നിയിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ കെ.സുരേന്ദ്രന്‍ വന്നിറിങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റിയിരുന്നു. ഈ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍.സോജിയാണ് പെട്ടികളിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റര്‍ നല്‍കിയത്. ഈ ഹെലികോപ്റ്ററില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ഒന്നുരണ്ട് ബാഗുകള്‍ മാറ്റിയിരുന്നതായി ഇവര്‍ ആരോപിക്കുന്നു. അന്നേ, ഈ ബാഗുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.