Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപി ഉപയോഗിച്ചത് കുഴല്‍പ്പണം? സുരേന്ദ്രന്റെ കള്ളി പൊളിയുന്നു

Kodakara Black Money Case
, വെള്ളി, 28 മെയ് 2021 (09:25 IST)
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിരോധത്തില്‍. കുഴല്‍പ്പണ കടത്തു സംഘത്തിനു ജില്ലയില്‍ മുറി ഏര്‍പ്പാടാക്കിയത് ബിജെപി ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് വിവരം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴല്‍പ്പണമാണ് ബിജെപി ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാന നേതൃത്വം അടക്കം സംശയനിഴലിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഡിജിറ്റല്‍ പണമിടപാട് മാത്രമാണ് ബിജെപി നടത്തിയതെന്ന്‌സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. കുഴല്‍പ്പണമിടപാടില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതോടെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമാകുകയാണ്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്