Select Your Language

Notifications

webdunia
webdunia
webdunia
webdunia

Hema Committee: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ അഞ്ചംഗ വിശാല ബെഞ്ച്: വനിതാ ജഡ്ജും അംഗം

സെപ്റ്റംബര്‍ പത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

Hema Committee: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ അഞ്ചംഗ വിശാല ബെഞ്ച്: വനിതാ ജഡ്ജും അംഗം

അഭിറാം മനോഹർ

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (11:54 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടെ ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി വിശാലബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട അഞ്ചംഗ വിശാലബെഞ്ചിന് രൂപം നല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
 
ബെഞ്ചില്‍ ഏതെല്ലാം ജഡ്ജിമാരുണ്ടാകുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. സെപ്റ്റംബര്‍ പത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. അന്ന് റിപ്പോര്‍ട്ട് വിശാലബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. ഓഗസ്റ്റ് 22നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്യംബര്‍ ഒമ്പതിന് മുന്‍പ് റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ; ഡി.പി.ഐക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു