അതിശക്തമായ മഴയെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ മേപ്പാടി, മാനന്തവാടി സ്ഥലങ്ങളിലാണ് ദുരന്തം താണ്ഡവമാടിയിരിക്കുന്നത്. മഴ തുടരുന്ന സ്ഥിതിക്ക് ബാണാസുര ഡാം തുറക്കേണ്ടതായി വന്നേക്കാം. വയനാട്ടിൽ നിലവിൽ റെഡ് അലേർട്ട് ആണുള്ളത്.
താമരശേരി ചുരം വഴി വയനാട്ടിലേക്ക് പോകുന്നവർ മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഈങ്ങാപ്പുഴ വെള്ളം ഇറങ്ങിയതിനാൽ യാത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാൽ വലിയ വാഹനങ്ങൾ KSRTC, പ്രൈവറ്റ് ബസ് അടക്കം ഉള്ളവ ഓടി തുടങ്ങിയിട്ടില്ല എന്നത് ബുദ്ധിമുട്ട് ആണ്. ചുരം മണ്ണിടിച്ചിൽ നീക്കി പാത തെളിച്ചു കൊണ്ടിരിക്കുന്നു.
വയനാട്ടിലേക്കുള്ള യാത്രയിൽ ചുരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ സഹായത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിളിക്കേണ്ട നമ്പറുകൾ ഇവയാണ്.
ചുരസംരക്ഷണസമിതി: 9946935923, 9645248565, 9946701414
ഫയർ ഫോഴ്സ് : 101, 04952297601, 04936202333
ആംബുലൻസ്: 9048205552, 9048325554, 8592863556
ക്രെയിൻ സർവീസ്: 9946433652, 9605093478, 9745435363