സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി
സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ക്ക് ഇനി തുറന്ന് പ്രവര്‍ത്തിക്കാം: ഹൈക്കോടതി
സംസ്ഥാനപാതയില്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പുതിയ കോടതി ഉത്തരവ് വന്നതോടെ എംജി റോഡിലേതടക്കമുള്ള പ്രധാന നഗരപാതകളിലെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കേണ്ടിവരും. സംസ്ഥാനത്ത് മൊത്തം ഒമ്പത് ദേശീയപാതകളും77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍ ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകളും എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും.രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. കൊച്ചിയില്‍ ഇടപ്പള്ളി മുതല്‍ തേവര വരെയുള്ള പ്രധാന പാത, പഴയ ദേശീയപാത എന്ന നിലയിലാണ് ഇവിടത്തെ ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും എക്‌സൈസ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. എന്നാല്‍ ഈ പാത സംസ്ഥാനപാതയായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്.