ശാഖയിൽ പോകുന്നത് നിർത്തി, പ്ലസ് ടു വിദ്യാർത്ഥിയെ ചവിട്ടിക്കൊന്നു; ആർ എസ് എസ് പ്രവർത്തകനെ ഇല്ലാതാക്കിയത് ആർ എസ് എസ് തന്നെ
കൊന്നതും നീയേ കൊല്ലിച്ചതും നീയേ...; ജീവൻ വെച്ചുള്ള കളിയിൽ പിന്നോട്ടില്ലാതെ ആർ എസ് എസ്
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ഒരു സംഘം പ്രവർത്തകറ്റ് തല്ലിയും ചവിട്ടിയും കൊലപ്പെടുത്തി. ചേര്‍ത്തല നീലിമംഗലം സ്വദേശി അനന്തുവിനെയാണ്(18) അതിക്രൂരമായി കൊലപ്പെടുത്തിയത്. അനന്തുവിന്റെ സുഹൃത്തുക്കളടക്കം പത്ത് ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ എന്ന് ആരോപണമുയരുന്നുണ്ട്.
മുന്‍പ് ആര്‍എസ്എസിന്റെ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്ന അനന്തു സംഘടനയില്‍ നിന്നും കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിട്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നുളള തര്‍ക്കങ്ങളാണ് അനന്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി വയലാര്‍ നീലിമംഗലം അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വയലാര്‍ പൊന്നാംവെളിയിലെ ആര്‍എസ്എസ് ശാഖ കൂടുന്ന സ്ഥലത്തേക്ക് അനന്തുവിനെ സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനന്തുവിനെ ചവിട്ടി വീഴ്ത്തിയിട്ടായിരുന്നു ക്രൂരമര്‍ദ്ദനങ്ങള്‍. ആര്‍എസ്എസിന്റെ ക്രൂരതയില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎസും യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.