കൊച്ചി: എല്ലാ പ്രായക്കരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി ശബരിമലയിൽ എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ആരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറുയിച്ചിട്ടുണ്ട്.
അതേസമയം ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. നിലക്കൽ മുതൽ സ്ത്രീകൾക്കായി പ്രത്യേക സൌകര്യങ്ങൾ ഏർപ്പെടൂത്തും എന്നാൽ സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഏർപ്പെടുത്തില്ല.
കുടുംബങ്ങളുടെയോ ബന്ധുക്കളുടെയോ കൂടെ വരുന്ന സ്ത്രീകൾ കൂട്ടം തെറ്റി പോവാതിരിക്കുന്നതിനാണ് ഇത്. സ്ത്രീകൾക്കു പുരുഷൻമാർക്കുള്ള ടോയ്‌ലെറ്റുകൾ പ്രത്യേക നിറങ്ങൾ നൽകി വേർതിരിക്കും തിരക്കു ക്രമീകരിക്കുന്നതിന്റെ ഭാഗമായി തിരുപ്പതി മാതൃകയിൽ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.