Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശമ്പളം നിർബന്ധിതമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

ശമ്പളം നിർബന്ധിതമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

ശമ്പളം നിർബന്ധിതമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:56 IST)
ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിർബന്ധിതമയി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
 
ശമ്പളം നിര്‍ബന്ധിതമായി പിടിക്കാനുള്ള ശ്രമം പിടിച്ചുപറിയാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോര്‍ഡിന് യോജിച്ച നടപടിയല്ലെന്നും കോടതി പറഞ്ഞു. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റാണ്.
 
അതേസമയം, ശമ്പളം പിടിക്കുമെന്ന് കാണിച്ചിറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ; കായികമേള തിരുവന്തപുരത്തും, ശാസ്ത്രമേള കണ്ണൂരിലും നടക്കും, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല