Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചു. ഇനി കർശന നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചു. ഇനി കർശന നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (12:07 IST)
തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ അലംഭാവം ഉണ്ടായി എന്ന് കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി മുന്നറിയിപ്പുമായി എത്തിയത്. പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. അവര്‍ വരികയും ചികില്‍സ നല്‍കുകയും ചെയ്തു.
 
എന്നാല്‍ പിന്നീട് അങ്ങോട്ട് ക്വാറന്റീന്‍, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുന്നതിതിന്റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായി. പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. എന്നും മുഖ്യമന്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിന്റെ പകുതി എവിടെ ? സാമ്പാറിൽനിന്നും കിട്ടിയത് ചത്ത പല്ലിയെ, വീഡിയോ വൈറൽ !