ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിന് ഉപാധികളോട് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസില്‍ പ്രതി സുകാന്ത് സുരേഷിന് ഉപാധികളോട് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പോലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കുടുംബം സുകാന്തിനെതിരെ ആരോപണവുമായി രംഗത്ത് വരുകയായിരുന്നു. പേട്ടയിലെ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.