Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഴിഞ്ഞത്ത് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ കേസ് ഇന്ന് ഹൈക്കോടതിയില്‍

High Court

ശ്രീനു എസ്

, ചൊവ്വ, 13 ജൂലൈ 2021 (08:47 IST)
വിഴിഞ്ഞത്ത് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ കേസ് ഇന്ന് ഹൈക്കോടതിയില്‍. നേരത്തേ ഹൈക്കോടതി സ്വമേധയ എടുത്ത കേസില്‍ പത്തുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഇന്ന് കൊടതിയെ അറിയിക്കും. 
 
കഴിഞ്ഞമാസം 28നായിരുന്നു വിഴിഞ്ഞത്തെ അടിമലത്തുറയില്‍ വളര്‍ത്തുനായയെ ക്രൂരമായി കൊലപ്പെടുത്തിയത്. ക്രിസ്തുരാജ് എന്നയാളുടെ നായയെയാണ് വള്ളത്തിന്റെ തണലില്‍ കിടന്നതിന് ഒരു സംഘം ചൂണ്ടയില്‍ കൊരുത്ത് അടിച്ചുകൊന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും ശക്തമായ മഴ: ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു