Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ ടിക്കറ്റുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

സിനിമാ ടിക്കറ്റുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി , തിങ്കള്‍, 1 ഏപ്രില്‍ 2019 (18:06 IST)
സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം.

100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11% വില വര്‍ദ്ധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൻമോഹൻ സിങിനെ കരിങ്കൊടി കാണിച്ച ഇടതുവിദ്യാർത്ഥി നേതാവ്; ഇന്ന് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ്