Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരോധിച്ച ലൈറ്റും സൗണ്ടുമായി ഒരു ബസും നിരത്തിൽ വേണ്ട: നിയമലംഘനം കണ്ടാൽ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

നിരോധിച്ച ലൈറ്റും സൗണ്ടുമായി ഒരു ബസും നിരത്തിൽ വേണ്ട: നിയമലംഘനം കണ്ടാൽ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:47 IST)
നിയമലംഘനങ്ങൾ നടത്തി നിരത്തുകളിൽ ഇറങ്ങുന്ന മുഴുവൻ ടൂറിസ്റ്റ് ബസുകളും പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ 9 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർദേശം.
 
നിയമലംഘനം ശ്രദ്ധയില്‍ പെടുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കണമെന്ന് കേരളാ മോട്ടോര്‍ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. നിരോധിത ലൈറ്റും ശബ്ദസംവിധാനങ്ങളുമായി ഇനി ഒരൊറ്റ ബസും നിരത്തുകളിൽ ഇറങ്ങരുതെന്ന് കോടതി കർശനമായി നിർദേശിച്ചു. ഇതിനായി പരിശോധന കർശനമായി നടപ്പിലാക്കാനും കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു