മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി; മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി
കച്ചവടക്കാര്‍ക്ക് കോഴി ഇറക്കുമതിക്ക് നികുതിയിളവ് നല്കിയെന്ന കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. കെ എം മാണിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്.
മാണി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കെമാൽ പാഷ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഖജനാവിന് നഷ്‌ടം വരുത്തിവെയ്ക്കാന്‍ ഗൂഢാലോചന നടത്തിയില്ലെന്ന വാദം ഹൈക്കോടതി തള്ളി.
ചട്ടം ലംഘിച്ചാണ് കോഴി നികുതിക്ക് സ്റ്റേ നല്കിയത്. വിജിലന്‍സ് അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആയതിനാല്‍ കോടതിക്ക് ഇടപെടാനാവില്ല. കേസില്‍ കണ്ണും കാതും തുറന്നുള്ള അന്വേഷണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മാണിയുടെ ഹര്‍ജിയെ സംസ്ഥാനസർക്കാർ ഹൈകോടതിയിൽ എതിർത്തു.