Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്ര കാമ്പൗണ്ടിൽ ഉള്ള രാഷ്ട്രീയക്കാരുടെ ഫ്ലക്സ് ബോർഡുകൾക്ക് എതിരെ ഹൈക്കോടതി

ക്ഷേത്ര കാമ്പൗണ്ടിൽ ഉള്ള രാഷ്ട്രീയക്കാരുടെ ഫ്ലക്സ് ബോർഡുകൾക്ക് എതിരെ ഹൈക്കോടതി

എ കെ ജെ അയ്യർ

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:57 IST)
എറണാകുളം: ക്ഷേത്ര കാമ്പൗണ്ടില്‍ രാഷ്ട്രീയക്കാരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വച്ചതിനെതിരെ നൈക്കോടതിയുടെ ദേവസ്വം ബഞ്ച് വിമര്‍ശനം നടത്തി.ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഫ്‌ലക്സ് ബോര്‍ഡ് വച്ചതിനെതിരെയാണ് ഹൈക്കോടതി യുടെ വിമര്‍ശനം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഈ പരാമര്‍ശം നടത്തിയത്.
 
മുഖ്യമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്‌ലക്സ് അടിച്ചത് എന്തിനെന്ന് ദേവസ്വം  ബെഞ്ച് ചോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഭക്തര്‍ ഭഗവാനെ കാണാനാണ് ക്ഷേത്രത്തില്‍ വരുന്നത്. അല്ലാതെ അഭിവാദ്യമര്‍പ്പിച്ച ഫ്‌ലക്സ് കാണാനല്ല എന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഫ്‌ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. 
 
ശബരിമല ഇടത്താവളമായ ക്ഷേത്രത്തില്‍  ഇത്തരത്തില്‍ ഫ്‌ലക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫ്‌ലക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാല്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയുഷ്മാന്‍ കാര്‍ഡ് സ്‌കീമില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ? എങ്ങനെ നോക്കാം