ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത ആർ.ഡി.ഒ യ്ക്ക് പതിനായിരം രൂപ പിഴ

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2023 (13:09 IST)
എറണാകുളം: ഹൈക്കോടതിയുടെ ഉത്തരവും അഡ്വക്കേറ്റ് ജനറൽ ഓഫീസിന്റെ നിർദ്ദേശവും പാലിക്കാത്ത ആർ.ഡി.ഒയ്ക്ക് ഹൈക്കോടതി പതിനായിരം രൂപാ പിഴയിട്ടു. ഫോർട്ട് കൊച്ചി ആർ.ഡി.ഒ പി.വിഷ്ണുരാജിനാണ് ഹൈക്കോടതി പിഴയിട്ടത്.
 
എറണാകുളം കടുങ്ങല്ലൂർ സ്വദേശി കെ.എ.സത്താർ 2017 ൽ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ രണ്ടു മാസത്തിനകം ഉത്തരവ് ഇറക്കാൻ 2021 ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒരു വർഷം ആയിട്ടും ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹര്ജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്, ഇതിനു വിശദീകരണവും നൽകിയില്ല.
 
അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്ന് പലതവണ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആർ.ഡി.ഒ പ്രതികരിച്ചില്ല എന്നാണു സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ഹൈക്കോടതി കേസിൽ പതിനാലു ദിവസത്തിനകം തീർപ്പു കല്പിക്കാനും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പതിനായിരം രൂപാ പിഴ അടയ്ക്കാനും ആർ.ഡി.ഒ യോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിഴ തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ ഏഴു ദിവസത്തിനകം അടയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

അടുത്ത ലേഖനം
Show comments