Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക ഭാരം: കേരളം തത്കാലം ജാതിസർവേക്കില്ല, നിലപാട് ഹൈക്കോടതിയെ അറിയിക്കും

caste census
, ഞായര്‍, 15 ഒക്‌ടോബര്‍ 2023 (10:44 IST)
രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ പൊതു ആവശ്യമായി ഉയര്‍ന്നുവന്ന സ്വതന്ത്ര ജാതി സെന്‍സസ് നടത്താന്‍ കേരളം മുന്‍കൈയെടുക്കില്ല. ജനസംഖ്യ കണക്കെടുപ്പിനൊപ്പം തന്നെ ജാതി സെന്‍സസും നടത്താമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാമ്പത്തികസ്ഥിതിയാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.
 
നേരത്തെ ബീഹാര്‍ സര്‍ക്കാരാണ് ജാതി സെന്‍സസ് നടത്തിയത്. സെന്‍സസില്‍ കണ്ടെത്തിയ ചില വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ഇത് വലിയ തോതില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്തുമെന്ന തീരുമാനത്തിലെത്തിയിരുന്നു. പ്രതിപക്ഷകൂട്ടായ്മയായ ഇന്ത്യയ്ക്കും ഇതേ നിലപാടാണുള്ളത്. സംവരണം ആരംഭിച്ച് ഇത്ര കാലമായിട്ടും അധികാര സ്ഥാനങ്ങളില്‍ താഴ്ന്ന ജാതികള്‍ക്ക് ഇപ്പോഴും കാര്യമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് ജാതി സെന്‍സസിന്റെ കണക്കുകള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan ODI World Cup Match: പാക്കിസ്ഥാനെ അനായാസം തകര്‍ത്ത് ഇന്ത്യ