Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ കുട്ടികളോട് കളിക്കുന്ന പോലെയാണ് ഇന്ത്യ കളിച്ചത്, പാകിസ്ഥാനെ പരിഹസിച്ച് സെവാഗ്

സ്കൂൾ കുട്ടികളോട് കളിക്കുന്ന പോലെയാണ് ഇന്ത്യ കളിച്ചത്, പാകിസ്ഥാനെ പരിഹസിച്ച് സെവാഗ്
, ഞായര്‍, 15 ഒക്‌ടോബര്‍ 2023 (10:18 IST)
ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യന്‍ വിജയത്തില്‍ പാകിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. ബിഗ് ബോയ്‌സ് സ്‌കൂള്‍ കുട്ടികളെ തോല്‍പ്പിക്കുന്നത് പോലെയാണ് മത്സരം തനിക്ക് അനുഭവപ്പെട്ടതെന്നാണ് സെവാഗ് പറഞ്ഞു. പാകിസ്ഥാനെ എറിഞ്ഞിട്ട ഇന്ത്യ 7 വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.
 
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാണ് വിജയത്തിന്റെ സന്തോഷം സെവാഗ് പങ്കൂവെച്ചത്. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടൂന്ന തുടര്‍ച്ചയായ എട്ടാമത് വിജയമായിരുന്നു ഇന്നലെ സംഭവിച്ചത്. വലിയ ആണ്‍കുട്ടികള്‍ സ്‌കൂള്‍ കുട്ടികളെ തോല്‍പ്പിക്കുന്നത് പോലെയായിരുന്നു ഇത്. പാകിസ്ഥാന്‍ പൂര്‍ണമായി നല്‍കി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പാക് ബൗളര്‍മാര്‍ ഊഷ്മളമായി റണ്‍സ് സമ്മാനിച്ചു. മികച്ച ഇന്നിങ്ങ്‌സാണ് രോഹിത് കളിച്ചത്. സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടക്കുന്നത് ഐസിസി ലോകകപ്പല്ല, ബിസിസിഐ ലോകകപ്പ്, ദിൽ ദിൽ പാകിസ്ഥാൻ കേൾക്കാൻ എനിക്കായില്ല: മിക്കി ആർതർ