Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് ജി സുധാകരൻ വിണ്ടും

ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് മന്ത്രി ജി സുധാകാൻ വീണ്ടും രംഗത്ത്. ഇപ്പോഴും ചില ഹിന്ദു സന്യാസിമാർ വസ്ത്രം പോലും ധരിക്കാറില്ലെന്നദ്ദേഹം പറഞ്ഞു. കുട്ടനാട് വെളിയനാട് മാർ സ്‌തേഫാനോസ് ക്‌നാനായ വലിയപള്ളിയ

ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് ജി സുധാകരൻ വിണ്ടും
ആലപ്പുഴ , തിങ്കള്‍, 13 ജൂണ്‍ 2016 (10:51 IST)
ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് മന്ത്രി ജി സുധാകാൻ വീണ്ടും രംഗത്ത്. ഇപ്പോഴും ചില ഹിന്ദു സന്യാസിമാർ വസ്ത്രം പോലും ധരിക്കാറില്ലെന്നദ്ദേഹം പറഞ്ഞു. കുട്ടനാട് വെളിയനാട് മാർ സ്‌തേഫാനോസ് ക്‌നാനായ വലിയപള്ളിയില്‍ നടന്ന മാര്‍ സേവേറിയോസ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 2016-17ലെ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിക്കവേയാണ്സുധാകരൻ സന്യാസിമാരെ വീണ്ടും വിമർശിച്ചത്.
 
ഹിന്ദു സന്യാസിമാർ ഉടുപ്പിടാറില്ല, എന്നാൽ ക്രൈസ്തവ പുരോഹിതർ കാല്പാദം വരെ മൂടുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും കഴിഞ്ഞ ആഴച ജി സുധാകരൻ പറഞ്ഞിരുന്നു. ഈ നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
 
കേരള ചരിത്രത്തില്‍ ക്രൈസ്തവ വിഭാഗത്തിനും വലിയപങ്കുണ്ടെന്നും ഇതൊഴിവാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുധാകരന്‍ വീണ്ടും അധിക്ഷേപിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് കത്തിയമരുമ്പോൾ അടുത്ത മുറിയിൽ ടി വി കണ്ടുല്ലസിക്കുന്ന ഭാര്യ