ഭർത്താവ് കത്തിയമരുമ്പോൾ അടുത്ത മുറിയിൽ ടി വി കണ്ടുല്ലസിക്കുന്ന ഭാര്യ
ഒരു മുറിയിൽ ഭർത്താവ് കത്തിയമരുമ്പോൾ അടുത്ത മുറിയിൽ ടി വി കണ്ട് ആസ്വദിക്കുകയാണ് ഭാര്യ. കൊൽക്കത്ത മണിക്തല സർക്കാർ കോളനിയിലാണ് സംഭവം. രഞ്ജിത്കുമാർ ഭാരത് (63) ആണ് മരിച്ചത്.
ഒരു മുറിയിൽ ഭർത്താവ് കത്തിയമരുമ്പോൾ അടുത്ത മുറിയിൽ ടി വി കണ്ട് ആസ്വദിക്കുകയാണ് ഭാര്യ. കൊൽക്കത്ത മണിക്തല സർക്കാർ കോളനിയിലാണ് സംഭവം. രഞ്ജിത്കുമാർ ഭാരത് (63) ആണ് മരിച്ചത്.
താൻ ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ ഭർത്താവ് ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് രഞ്ജിത്കുമാറിന്റെ ഭാര്യ സുതാപ ഭാരത് (56) പൊലീസിനോട് പറഞ്ഞു. എന്നാൽ സുതാപയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
ഇരുവരും തമ്മിൽ വഴക്ക് സ്ഥിരമായിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. രഞ്ജിത്കുമാറിന്റെ ശരീരത്ത് തീകൊളുത്തി അദ്ദേഹത്തെ കൊല്ലുകയായിരുന്നു സുതാപ എന്നാണ് സമീപവാസികൾ പറയുന്നത്. വീട്ടിൽനിന്നു ശക്തമായ പുകയുയരുന്നുവെന്ന് അഗ്നിശമനസേനയെ അറിയിച്ചത് അയൽവാസികളാണ്.