Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

Kalolsavam

അഭിറാം മനോഹർ

, വ്യാഴം, 9 ജനുവരി 2025 (18:20 IST)
Kalolsavam
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയതിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജനുവരി പത്താം തീയതി അവധി പ്രഖ്യാപിച്ച് കളക്ടര്‍. വെള്ളിയാഴ്ച ജില്ലയിലെ സര്‍ക്കാര്‍, എയ്ഡ്‌സ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂളുകള്‍ക്ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
 
തിരുവനന്തപുരത്ത് നടന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനകരമായ വിജയമായതിന്റെ ആദരസൂചകമെന്ന നിലയിലാണ് തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം