Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

K Surendran

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഡിസം‌ബര്‍ 2024 (17:43 IST)
താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രിസ്മസിന് കെ സുരേന്ദ്രന്‍ തൃശ്ശൂര്‍ മേയറുടെ വീട്ടിലെത്തി കേക്ക് കൊടുത്തതിനെ വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. താന്‍ സുനില്‍കുമാറിന്റെ അന്തിക്കാട്ടെ വസതിയിലാണ് പോയിട്ടുള്ളത്. അദ്ദേഹം എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുണ്ട്. കൂടാതെ എന്റെ ഉള്ളിയേരിയിലെ വീട്ടിലും അദ്ദേഹം വന്നിട്ടുണ്ട്. നിലപാടുകള്‍ വേറെ സൗഹൃദം വേറെ. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സുനില്‍ ഇന്നും എന്റെ ഒരു നല്ല സുഹൃത്ത് തന്നെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 
ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറും ഇല്ലാത്ത ആളാണ് തൃശ്ശൂര്‍ മേറെന്ന് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. കെ സുരേന്ദ്രന്‍ വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യം ഇല്ലെന്നും നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.
 
അതേസമയം കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ലെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും കേക്ക് വാങ്ങിയെന്നു കരുതി താന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്