Publish Date: Thu, 20 Jul 2023 (08:10 IST)
Updated Date: Thu, 20 Jul 2023 (08:12 IST)
കോട്ടയം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി. ജില്ലാ കലക്ടര്‍ വി.വിഘ്‌നേശ്വരി ആണ് അവധി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം,സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.