പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ ദമ്പതിമാർ ഹണിട്രാപിൽ കുടുക്കി വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടി അയൽവാസികൾ. രശ്മി പഞ്ചപാവത്തെ പോലെയായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും അയൽവാസിയായ സ്ത്രീ പറയുന്നു.
ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇത് അക്രമത്തിനിരയായ യുവാവാണോയെന്ന് വ്യക്തമല്ലെന്നും ഇവർ പറഞ്ഞു. ഓണപരിപാടിക്കിടയിൽ കുട്ടിയെ സഹപാഠി മർദിച്ച സംഭവമുണ്ടായപ്പോൾ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയൽവാസിയായ മറ്റൊരു സ്ത്രീ പറയുന്നു.
ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ലെന്നും വീട്ടിൽ പ്രയാസമായിരുന്നുവെന്നും ഇവർ ഓർമിക്കുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്നിടത്ത് രശ്മി സഹായത്തിന് പോയിരുന്നു. അമ്പലങ്ങളിൽ കുരുതി ഉൾപ്പെടെയുള്ള ചടങ്ങുകളിൽ മുടങ്ങാതെ പോയിരുന്നു. രശ്മി ഫോണിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നതായും ഇവർ പറയുന്നു.
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്. യുവാക്കൾ കസിൻസാണ്. ഇവർക്ക് രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവരുടെ സെക്സ് ചാറ്റ് പോലീസ് ഫോണിൽ നിന്നും കണ്ടെത്തി. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.