Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടലുകളില്‍ സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം

ഹോട്ടലുകളില്‍ സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം

എ കെ ജെ അയ്യര്‍

, വെള്ളി, 28 ഓഗസ്റ്റ് 2020 (21:47 IST)
സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ രണ്ട് വരെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ.
 
ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍  കോവിഡ്  രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല. ഓണാഘോഷ പൊതുപരിപാടികള്‍  പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍