Webdunia - Bharat's app for daily news and videos

Install App

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ജീവനക്കാരി ഹോട്ടൽ ഉടമയുടെ വീടിന് മുന്നിൽ തീകൊളുത്തി മരിച്ചു

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (07:51 IST)
മാസങ്ങൾക്ക് മുൻപ് പിരിച്ചുവിടപ്പെട്ട ഹോട്ടൽ ജീവനക്കാരി ഉടമയുടെ വീട്ടിലെ കാർപോർച്ചിൽ തീകൊളുത്തി മരിച്ചു. മൂന്നകുന്നം മടപ്ലാതുരുത്ത് അമ്പിളിയാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. 
 
അണ്ടിപ്പിള്ളിക്കാവിലെ അംബി ഹോട്ടൽ ആന്റ് കാറ്ററിംഗ് യൂണിറ്റിൽ മൂന്നു മാസം മുമ്പുവരെ ജോലി ചെയ്തിരുന്ന അമ്പിളി, ഹോട്ടലുടമയായ സുധീഷിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അമ്പിളിയുടെ ശരീരത്തിൽ തീ ആളിപ്പടർന്നിരുന്നു.
 
അയൽക്കാരുടെ സഹായത്തോടെ തീ കെടുത്തി പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വർഷം ഹോട്ടലിൽ ജോലിചെയ്തിരുന്ന അമ്പിളി, മൂന്നു മാസം മുമ്പ് പിരിച്ചുവിട്ടതിനു ശേഷം പറവൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുയായിരുന്നു.
 
പുലർച്ചെ അഞ്ചരയോടെ ജോലിക്കു പോകുന്നുവെന്ന് മകളോടു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അമ്പിളിയുടെ ഭർത്താവ് അനിൽകുമാർ വ‌ർഷങ്ങൾക്കു മുമ്പേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വീണ് മരണമടഞ്ഞിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനി ആതിരയാണ് മകൾ. പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അമ്മയെ അറിയിച്ചു; സംസ്‌കാര ചടങ്ങില്‍ കരഞ്ഞ് പ്രതി

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

അടുത്ത ലേഖനം
Show comments