Publish Date: Sun, 30 Oct 2022 (15:33 IST)
Updated Date: Sun, 30 Oct 2022 (15:43 IST)
വിഴിഞ്ഞം: വാടക വീട്ടിൽ ഹോട്ടൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിക്കിം ഗാങ്ടോക്ക് സ്വദേശിയായ ഇവർ കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരിയായ വേദൻഷി കുമാരി എന്ന 24 കാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുകളിലത്തെ നിലയിലാണ് രണ്ടു സിക്കിം സ്വദേശിനികളും മൂന്നു മലയാളികളും വാടകയ്ക്ക് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വീട്ടുടമയാണ് താമസം.
ഇവർ രാത്രിയിൽ ഫോൺ ചെയ്യുന്നത് കണ്ടുവെന്നും രാവിലെയായപ്പോൾ മരിച്ച നിലയിലായിരുന്നു എന്നുമാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. അടുക്കളയിലെ കർട്ടൻ സ്പ്രിംഗിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണു പോലീസ് നിലപാട്.