Webdunia - Bharat's app for daily news and videos

Install App

SSLC Results 2025: എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം, കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്

SSLC Results 2025: പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്

രേണുക വേണു
വെള്ളി, 9 മെയ് 2025 (07:20 IST)
SSLC Results 2025

SSLC Results 2025: എസ്.എസ്.എല്‍.സി പരീക്ഷാഫലം (SSLC Results 2025) പ്രഖ്യാപിച്ചു. ഉച്ചയ്ക്കു മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,24,583 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 99.69 ശതമാനം ആയിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61,449. കഴിഞ്ഞ വര്‍ഷം ഇത് 71,831 ആയിരുന്നു. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ക്ക് നൂറ് ശതമാനം വിജയം. വൈകിട്ട് നാല് മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേല ലഭ്യമാകും. 4.27 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷാ എഴുതിയത്. മാര്‍ച്ച് മൂന്നിനു ആരംഭിച്ച പരീക്ഷ മാര്‍ച്ച് 26 നു അവസാനിച്ചു. പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്.
 
എസ്.എസ്.എല്‍.സി പരീക്ഷാഫലം പരിശോധിക്കാന്‍ (SSLC Results Check) വിപുലമായ സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം: 
 
Kerala SSLC Result 2025 Live: keralaresults.nic.in എന്ന സൈറ്റില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാണ്. 
 
SSLC SMS Results: എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം. KERALA10 എന്ന് ടൈപ്പ് ചെയ്ത ശേഷം റോള്‍ നമ്പര്‍ കൂടി ചേര്‍ക്കുക. എന്നിട്ട് 56263 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്താല്‍ പരീക്ഷാഫലം എളുപ്പം അറിയാന്‍ സാധിക്കും. 
 
10th Class Results Checking: sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാഫലങ്ങള്‍ അറിയാനാകും. 


SSLC Results in SAPHALAM app: കൈറ്റിന്റെ സഫലം ആപ്പ് വഴി പരീക്ഷാഫലം അറിയാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ SAPHALAM 2025 എന്ന് ടൈപ്പ് ചെയ്താല്‍ പരീക്ഷാഫലം പരിശോധിക്കാനുള്ള ആപ്പ് ലഭിക്കും. 
 
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാഫലം പരിശോധിക്കാന്‍ ഉപയോഗിച്ച വെബ് സൈറ്റുകള്‍ ചുവടെ: 
 
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

അടുത്ത ലേഖനം
Show comments