Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

Sunny Joseph

അഭിറാം മനോഹർ

, വ്യാഴം, 8 മെയ് 2025 (18:57 IST)
പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. എം എം ഹസന് പകരമായി അടൂര്‍ പ്രകാശ് എം പിയാകും പുതിയ യുഡിഎഫ് കണ്‍വീനര്‍. സ്ഥാനമൊഴിയുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവാക്കി.
 
 പിസി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കെപിസിസിയുടെ പുതിയ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി സുധാകരന്റെ അടുത്ത അനുയായിയായ സണ്ണി ജോസഫിനെ നിയമിക്കുകയായിരുന്നു.
 
2011 മുതല്‍ പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫ് നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്. കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍ എന്നിവരായിരുന്നു നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്നുവെന്നും പ്രധാന വിഷയങ്ങളില്‍ പോലും പൊതുനിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നും ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടതോടെയാണ് മാറ്റം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും പ്രസിഡന്റ് വേണമെന്ന കേരളത്തിലെ നേതാക്കളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് കണക്കിലെടുത്തു. എ കെ ആന്റണി,ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും മുന്‍നിര നേതാക്കളില്ല എന്നത് പാര്‍ട്ടി ഒരു പോരായ്മയായി എടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ക്രൈസ്തവ വോട്ടുകളില്‍ കണ്ണ് വെയ്ക്കുന്നതും തീരുമാനത്തിന് കാരണമായി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു