വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ അറിയിച്ചവരുടെ എണ്ണം വെറും 73 ആണ്
ലഹരി ഉപയോഗത്തിനെതിരെ പോരാട്ടം കടുപ്പിച്ച് എക്‌സൈസും കേരള പൊലീസും. പൊതുജനങ്ങളുടെ സഹായത്തോടെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഹരി ഇടപാട് പൊലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കേരള പൊലീസ് അറിയിച്ചു.
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ അറിയിച്ചവരുടെ എണ്ണം വെറും 73 ആണ്. അത് ഫെബ്രുവരിയിലേക്ക് എത്തിയപ്പോള്‍ 227 ആയി. മാര്‍ച്ച് മാസം ഇതുവരെ 1,157 പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറി. ആന്റി ഡ്രഗ്‌സ് കണ്‍ട്രോള്‍ റൂം വഴി വിവരങ്ങള്‍ കൈമാറിയവരുടെ എണ്ണം 3,865 (മാര്‍ച്ചില്‍ മാത്രം) ആണ്. ജനുവരിയില്‍ ഇത് വെറും 35 മാത്രം ആയിരുന്നു.
മാര്‍ച്ചില്‍ മാത്രം 5,000 ല്‍ അധികം പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ലഹരി ഇടപാട് അറിയിക്കുന്നവരുടെ പേര്, വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. 9995966666 (യോദ്ധാവ് വാട്‌സ്ആപ്പ് മാത്രം), 9497979724, 9497927797 ആന്റി ഡ്രഗ്‌സ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാം.