Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയിൽ മൂന്ന് പെൺകുട്ടികളെ നരബലി നൽകിയതായി പരാതി

ഇടമലക്കുടിയിൽ പെൺകുട്ടികളെ ബലി നൽകിയതായി വെളിപ്പെടുത്തൽ

ഇടുക്കിയിൽ മൂന്ന് പെൺകുട്ടികളെ നരബലി നൽകിയതായി പരാതി
, തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (10:59 IST)
ഇടുക്കി ഇടമലക്കുടിയിൽ മൂന്ന് പെൺകുട്ടികളെ നരബലി നൽകിയെന്ന പരാതിയുമായി സന്നദ്ധസംഘടന പ്രവർത്തകർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയെ തുടർന്ന് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ഡി ജി പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്. 
 
കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ മൂന്ന് നരബലിയാണ് ഇടമലക്കുടിയിൽ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെൺകുട്ടികളെ ബലി നൽകിയതെന്നും സംഘടന നൽകിയ പരാതിയിൽ പറയുന്നു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഇടമലക്കുടി സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ട് വ്യക്തമായ കാര്യമാണിതെന്നും മനുഷ്യാവകാശ സമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
 
സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ലഭിച്ച പരാതിയിൽ എത്രത്തോളം വസ്തുതയുണ്ടെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്‌ബുക്കിലെ വീഡിയോ വൈറസിന് നിങ്ങളും ഇരയായോ? ഇതാ പരിശോധിക്കാനുള്ള ചില വഴികള്‍