Webdunia - Bharat's app for daily news and videos

Install App

കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് മൂന്നുമാസത്തോളം പഴക്കമുള്ള അസ്ഥികൂടം, പൊലീസ് അന്വേഷണം ആരംഭിച്ചു

Webdunia
വെള്ളി, 26 ജൂണ്‍ 2020 (13:14 IST)
കോട്ടയം: മറിയപ്പള്ളിയില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണുമാറ്റിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം. ഇന്ത്യ പ്രസിന്റെ സ്ഥലത്താണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസത്തോളം പഴക്കമുള്ള പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്ഥികൂട അവശിഷ്ടങ്ങൾ ശേഖരിച്ച് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ  കോളേജിലേയ്ക്ക് മാറ്റി. 
 
ഇന്ത്യാ പ്രസിന്റെ പിറകുവശത്തുള്ള പുളിമരത്തിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിങ്ങവനം, വാകത്താനം, കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെ കാണാതായവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ച്‌ ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments